ഹൃദയാഘാതം; കാഞ്ഞങ്ങാട് ചിത്താരി സ്വദേശി ദുബായിൽ മരിച്ചു

Sep 19, 2026 - 09:42
 0
ഹൃദയാഘാതം; കാഞ്ഞങ്ങാട് ചിത്താരി സ്വദേശി ദുബായിൽ മരിച്ചു

ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. നോർത്ത് ചിത്താരി മീത്തൽ പരേതനായ മൊയ്തീന്റെ മകൻ ടി.വി. ഫിറോസ് (32) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ താമസസ്ഥലത്തുനിന്ന് ജോലിക്കായി പുറപ്പെട്ട ഫിറോസ് വൈകുന്നേരമായിട്ടും സ്ഥാപനത്തിൽ എത്തിയില്ല. തുടർന്ന് സ്ഥാപനത്തിലുള്ളവർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ തിരച്ചിൽ ആരംഭിച്ചു.

രാത്രി ഒമ്പത് മണിയോടെ സ്ഥാപനത്തിന് സമീപത്തെ കച്ച പാർക്കിങ്ങിൽ ഫിറോസ് ഓടിച്ചിരുന്ന കാറിനുള്ളിൽ ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. കാറിന്റെ ഗ്ലാസ് പൊളിച്ച് ഫിറോസിനെ പുറത്തെടുത്ത് ആംബുലൻസിൽ പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആംബുലൻസ് ഡോക്ടറും ടെക്‌നീഷ്യൻമാരും നടത്തിയ പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്തതെന്ന് ബന്ധുക്കൾ അറിയിച്ചു.

മൃതശരീരം നിലവിൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow