ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ശ്രീതുവിനെതിരെ മൊഴി നല്‍കി ഭര്‍ത്താവും ഭര്‍തൃപിതാവും.

സംഭവത്തില്‍ കസ്റ്റഡിയിലായ തിരുവനന്തപുരം കരിക്കകം സ്വദേശിയായ ജോത്സ്യനെ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നു.

Jan 31, 2025 - 11:25
 0
ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ശ്രീതുവിനെതിരെ മൊഴി നല്‍കി ഭര്‍ത്താവും ഭര്‍തൃപിതാവും.

ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ശ്രീതുവിനെതിരെ മൊഴി നല്‍കി ഭര്‍ത്താവും ഭര്‍തൃപിതാവും. കുട്ടിയുടെ മരണത്തില്‍ ശ്രീതുവിന്റെ പങ്ക് കണ്ടെത്തണമെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി. താന്‍ പറയുന്ന കാര്യങ്ങള്‍ ശ്രീതു അനുസരിക്കാറില്ല എന്ന് ഭര്‍ത്താവ് ശ്രീജിത്ത് പറഞ്ഞു. ഭര്‍ത്താവും മകളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല എന്ന് ഭര്‍തൃപിതാവും മൊഴി നല്‍കി.

അതേസമയം സംഭവത്തില്‍ ജോത്സ്യന്‍ കസ്റ്റഡിയിലായിരുന്നു. തിരുവനന്തപുരം കരിക്കകം സ്വദേശിയായ ജോത്സ്യനെ ചോദ്യം ചെയ്യാനായി ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോത്സ്യനുമായി ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

ദേവേന്ദുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയായ അമ്മാവനെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് വരില്ലെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ തെളിവെടുപ്പ് നടത്തൂ എന്നും റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍ പറഞ്ഞു.

അതേസമയം ദേവേന്ദുവിന്റെ കൊലപാതകത്തിലെ കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രതി ഹരികുമാര്‍ മുന്‍പും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാര്‍ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാര്‍ വിശ്വസിച്ചു.ശ്രീതു ശുചിമുറിയില്‍ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി നല്‍കിയിട്ടുണ്ട്. ശേഷം സ്വന്തം കട്ടില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നും ശ്രീതു മൊഴി നല്‍കിയിട്ടുണ്ട്.

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിേന്റത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ മറ്റ് പരുക്കുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow