ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം.

Jan 31, 2025 - 09:09
 0
ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം.

മലപ്പുറം: ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. 22 വയസ് പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.

മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.

What's Your Reaction?

like

dislike

love

funny

angry

sad

wow