കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം; മീഡിയ റൂം ഉദ്ഘാടനം ചെയ്തു

Jan 30, 2026 - 13:52
 0
കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം; മീഡിയ റൂം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഫെബ്രുവരി 4 മുതൽ 8 വരെ പടന്നക്കാട് നെഹ്റു ആർട്സ് & സയൻസ് കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ മീഡിയ റൂം നീലേശ്വരം നഗരസഭ ചെയർമാൻ പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ, കെ പ്രണവ്, സി ഋഷിത, ബാബു കോട്ടപ്പാറ, സേതു ബങ്കളം, ഫസൽ റഹ്മാൻ, ഇ വി ജയകൃഷ്ണൻ, ടി കെ നാരായണൻ, സുരേഷ് മടിക്കൈ, നെഹ്റു കോളേജ് പ്രിൻസിപ്പൽ മോഹനൻ എന്നിവർ സംസാരിച്ചു. ദിപിൻ രവീന്ദ്രൻ സ്വാഗതവും, കെ പി സജേഷ് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow