എസ് എസ് എസ് എസ് ത്രിദിന ക്യാമ്പ് മടിക്കൈ പൂത്തക്കാൽ ഗവ: യു പി സ്കൂളിൽ

Jan 30, 2026 - 20:19
 0
എസ് എസ് എസ് എസ് ത്രിദിന ക്യാമ്പ് മടിക്കൈ പൂത്തക്കാൽ ഗവ: യു പി സ്കൂളിൽ

മടിക്കൈ: വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തം, സഹാനുഭൂതി, പൗര അവബോധം എന്നിവ വളർത്തിയെടുക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം(എസ് എസ് എസ് എസ് , ത്രിദിന ക്യാമ്പ് മടിക്കൈ പൂത്ത ക്കാൽ ഗവ: യു പി സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 31 ന് ശനിയാഴ്ച നടക്കുന്ന യോഗ ക്ലാസ്സ്: ലെനിൻ അശോക്(യോഗ ഇൻസ്ട്രക്ടർ ഗവ: ഹോമിയോ ഡിസ്പെൻസറി എരിക്കുളം), റോഡ് സുരക്ഷ ക്ലാസ്സ്: പ്രദീപൻ കെ വി (ജനമൈത്രി ബീറ്റ് ഓഫീസർ അസി: സബ് ഇൻസ്പെക്ടർ ഹോസ്ദുർഗ്ഗ് ), കടലാസ് പൂക്കൾ: സ്മിത(ക്രാഫ്റ്റ് അധ്യാപിക ബി ആർ സി ഹോസ്ദുർഗ്ഗ് ), മിഥുല കെ വി (ക്രാഫ്റ്റ് അധ്യാപിക ബി ആർ സി ഹോസ്ദുർഗ്ഗ് ), ഏക പാത്ര നാടകം: മാസ്റ്റർ ദേവരാജ്(വിദ്യാർത്ഥി ജി വി എച്ച് എസ് മടിക്കൈ), എന്നിവർ നേതൃത്വം നൽകും. ഫെബ്രുവരി ഒന്ന് ഞായർ ഒറിഗാമി& കുരുത്തോലക്കളരി. നേതൃത്വം: അമ്പു പണ്ടാരത്തിൽ, സത്യൻ മുണ്ടോട്ട്. തുടർന്ന് ഫീൽഡ് ട്രിപ്പ്: അഭയം വൃദ്ധാശ്രമം ഏച്ചിക്കാനം, പൂന്തോട്ട നിർമ്മണം എന്നിവയോടെ ക്യാമ്പ് സമാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow