സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയനായ യൂടൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

Aug 29, 2026 - 17:30
 0
സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയനായ യൂടൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിൽ സുപരിചിതനായ യൂടൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

ഭിന്നശേഷിക്കാരനായ സ്വാലിഹ് തന്റെ ശാരീരിക അവശതകളെ മറികടന്ന് വീഡിയോകൾ നിർമിച്ച് സാമൂഹ്യമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് സി.കെ. പാറ ജുമാ മസ്ജിദിൽ നടക്കും. പിതാവ്: ഫരീദ്. ഭാര്യ: ജസ്ന. മക്കൾ: മുഹമ്മദ് മിസ്ഹാബ്, ഫാത്തിമ സഫ്വിയ.

What's Your Reaction?

like

dislike

love

funny

angry

sad

wow