16 കാരനെ പീഡിപ്പിക്കുകയും, പെൺകുട്ടിയോട് അശ്ലീലം പറയുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ.

Oct 29, 2025 - 13:46
 0
16 കാരനെ പീഡിപ്പിക്കുകയും, പെൺകുട്ടിയോട് അശ്ലീലം പറയുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ.

കാസർകോട്: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും, പതിനാറു വയസ്സുള്ള പെൺകുട്ടിയോട് അശ്ലീലം പറയുകയും, ഓട്ടോയിൽ കയറാൻ പറയുകയും ചെയ്ത വ്യത്യസ്ത കേസുകളിൽ രണ്ടുപേരെ പോക്സോ കുറ്റം ചുമത്തി ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂരിലെ മത്സ്യ വില്പനക്കാരൻ റഫീഖ്(45), കർണാടക ഈശ്വരമംഗലം മയിന്ത നടുക്കയിലെ നാസർ (42) എന്നിവരെയാണ് ആദൂർ പോലീസ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദും, സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് 16 കാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റഫീക്കിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പ് മദ്രസയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 16 കാരിയായ വിദ്യാർഥിനിയോട് നാസിർ അശ്ലീലം പറയുകയും, സ്കൂട്ടറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തത്. പെൺകുട്ടി വീട്ടിൽ എത്തി ബന്ധുക്കളോട് വിവരം പറഞ്ഞു. തുടർന്ന് ആദൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നാസറിനെ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow