കേരളത്തിലെ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമര്‍ശില്‍പ്പം 23 ന് കൈതപ്രം അനാച്ഛാദനം ചെയ്യും

Feb 21, 2026 - 10:27
 0
കേരളത്തിലെ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമര്‍ശില്‍പ്പം 23 ന് കൈതപ്രം അനാച്ഛാദനം ചെയ്യും

പറശ്ശിനിക്കടവ്: ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായപറശ്ശിനിക്കടവില്‍ 25 വർഷങ്ങള്‍ക്ക് മുൻപ് ആരംഭിച്ച പറശ്ശിനി ടൂറിസ്റ്റ് ഹോം അങ്കണത്തില്‍ കേരളത്തില്‍ ഏറ്റവും വലിയ തിരുവപ്പന വെള്ളാട്ടം ചുമർ ശില്‍പ്പം അനാച്ഛാദനം ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അനാച്ഛാദനം ചെയ്യും. 14 അടി ഉയരമുള്ള ശില്‍പ്പം പ്രശസ്തനായ ശില്‍പി ഉണ്ണി കാനായി യാണ് നിർമ്മിച്ചത്. കേരള ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ, ആന്നൂർ നഗരസഭാ ചെയർപേഴ്സ‌ണ്‍ വി സതീദേവി എന്നിർ പങ്കെടുക്കുന്ന ചടങ്ങില്‍ ശില്‍പി ഉണ്ണി കാനായിയെ ആദരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow