കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ ഇന്നലെ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിൽ നിന്ന് ഇന്ധന ചോർച്ചയുള്ളതിനാൽ പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടി എൻ 28 എ ജെ 3659 ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദിശ തെറ്റി വന്ന ബസ്സിന് സൈഡ് കൊടുക്കാനുള്ള ശ്രമത്തിനിടെയാണ് അരികിലെ കുറ്റിക്കാട്ടിലേക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്.സുരക്ഷ കണക്കിലെടുത്ത് ഇന്നലെ മുതൽ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
What's Your Reaction?