കാഞ്ഞങ്ങാട് ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു

May 22, 2026 - 21:28
May 22, 2026 - 21:29
 0
കാഞ്ഞങ്ങാട് ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു

കാഞ്ഞങ്ങാട്: ഇന്റർ സിറ്റി എക്സ്പ്രസിന് നേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു. പള്ളിക്കര പൂച്ചക്കാട് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

നീലേശ്വരം ആലിൻകീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി. അനിത(48)യ്ക്കാണ് പരിക്കേറ്റത്. മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർ സിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.

ട്രെയിനിന്റെ ജനലിൽ തട്ടിയ കല്ല് തെറിച്ച് അനിതയുടെ കണ്ണിൽ പതിക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന കണ്ണാടി പൊട്ടി ചിതറിയതിനെ തുടർന്ന് വലത് കണ്ണിന് താഴെ മുറിവേൽക്കുകയും ചെയ്തു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കാസർകോട് റെയിൽവേ എസ്‌ഐ സി.എസ്. സനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow