നീലേശ്വരം നഗരസഭ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ്; ലേലനടപടികൾ ജുലായ് 15 ന് നടക്കും

Jun 23, 2026 - 16:27
 0
നീലേശ്വരം നഗരസഭ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ്; ലേലനടപടികൾ ജുലായ് 15 ന് നടക്കും

നീലേശ്വരം : പുതുതായി നിർമ്മിച്ച നീലേശ്വരം നഗരസഭ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ മുറികളുടെ ലേലനടപടികൾ ജുലായ് 15 ന് നടക്കും.4 നിലകളിലായി 16 മുറികളുടെ ലേല-ടെണ്ടർ നടപടികളാണ് നടത്തുന്നത്. ലേലത്തിന് സമാന്തരമായി ടെണ്ടറും സ്വീകരിക്കും.

പ്രതിമാസ വാടക സംഖ്യയിൻമേലായിരിക്കും ലേലം വിളി നടത്തുന്നത്. കുറഞ്ഞ ഡെപ്പോസിറ്റ് 3 ലക്ഷം രൂപയും കൂടിയത് 15 ലക്ഷം രൂപയുമാണ്. കുറഞ്ഞ വാടക സംഖ്യ 12000-രൂപയും കൂടിയത് 1,60,000-രൂപയുമായി നിശ്ചയിച്ചിട്ടുള്ളതാണ്.

മുമ്പുണ്ടായിരുന്ന ബ സ്റ്റാന്റ് കെട്ടിടത്തിൽ നിയമാനുസൃതം ലൈസൻസ് എടുത്ത് കച്ചവടം നടത്തിയിരുന്ന ആളുകൾക്ക് ഡെപ്പോസിറ്റ് തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. 2 മുറികൾ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിനായും നീക്കി വെച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow