എലിവിഷം കഴിച്ച പ്രവാസി മരിച്ചു

May 22, 2026 - 19:02
 0
എലിവിഷം കഴിച്ച പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കൊളവയൽ മുട്ടുംന്തലയിലെ മമ്മുവിന്റെ മകൻ എൽ എ കുഞ്ഞബ്ദുള്ള(56) യാണ് മരിച്ചത്. കുവൈത്തിലായിരുന്ന കുഞ്ഞബ്ദുള്ള കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ തന്നെയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ പതിനാറാം തിയ്യതി വീട്ടിൽ വെച്ച് എലിവിഷം കഴിച്ചത്. മംഗലാപുരത്ത് ചികിത്സയിലായിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow