നാരായണൻ പേരിയയ്ക്ക് ഡോ. എ. സുബ്ബറാവു സ്മാരക സാംസ്കാരിക പുരസ്കാരം

Aug 24, 2026 - 12:18
 0
നാരായണൻ പേരിയയ്ക്ക് ഡോ. എ. സുബ്ബറാവു സ്മാരക സാംസ്കാരിക പുരസ്കാരം

കാസർകോട്: ഡോക്ടർ എ. സുബ്ബറാവു സ്മാരക സാംസ്കാരിക പുരസ്കാരത്തിന് പ്രശസ്ത സാംസ്കാരിക ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ നാരായണൻ പേരിയയെ തെരഞ്ഞെടുത്തു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സംസ്ഥാന മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഡോക്ടർ എ. സുബ്ബറാവുവിന്റെ സ്മരണയ്ക്കായി യുവകലാസാഹിതി ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ മൂന്നിന് കാസർകോട് നടക്കുന്ന സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.

പ്രശസ്ത കവി കൂടിയായ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്.

മതദർശനം, മാർക്സിസം, ഇന്ത്യൻ സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ ലേഖനങ്ങളുടെ കർത്താവും അധ്യാപക നേതാവുമായ നാരായണൻ പേരിയ പരിസ്ഥിതി-സാംസ്കാരിക രംഗത്തും മതേതര ചിന്തയ്ക്കും നൽകിയ സംഭാവനകൾ സമഗ്രമായി പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് അവാർഡ് നിർണയ സമിതി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow