കമ്മാടം മഖാം ഉറൂസ് ഏപ്രിൽ 23 മുതൽ 27 വരെ
പരപ്പ: ചരിത്ര പ്രസിദ്ധമായ കമ്മാടം മഖാം ഉറൂസ് ഏപ്രിൽ 23 മുതൽ 27 വരെ നടക്കും. ഏപ്രിൽ 23ന് വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ഉറൂസ് ഉദ്ഘാടനം: ബഹു. സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ (പ്രസി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി.
തുടർന്ന് പാടി പറയൽ (നഫീസത്ത് മാല). നേതൃത്വം: ബഹു. ഖാരിഅ് കെ മുസ്തഫ സഖാഫി തെന്നല. ഏപ്രിൽ 24ന് വെള്ളി ഉച്ചയ്ക്ക് ഒരു മണിക്ക് മഖാം സിയാറത്ത്. ശേഷം സൗഹൃദ സംഗമം. ഉദ്ഘാടനം: രാജ്മോഹൻ ഉണ്ണിത്താൻ (എം പി കാസർകോട്). രാത്രി 8 മണിക്ക് മതപ്രഭാഷണം. ബഹു. ഉമൈർ ദാരിമി വെള്ളായിക്കോട്. ഏപ്രിൽ 25 ശനി രാത്രി എട്ടുമണിക്ക് മതപ്രഭാഷണം. ബഹു. അനസ് അമാനി പുഷ്പഗിരി. ശേഷം മെഗാ ദഫ് പ്രദർശനം.
ഏപ്രിൽ 26ന് ഞായർ രാത്രി എട്ടുമണിക്ക് കൂട്ടുപ്രാർത്ഥന. നേതൃത്വം: ബഹു. അസ്സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ. രാത്രി 10 മണിക്ക് മാസ്റ്റർ മഹ്ഫൂസ് റിഹാൻ ഫറോക്കും സംഘവും അണിയിച്ചൊരുക്കുന്ന പ്രകീർത്തന രാവ്. ശേഷം മെഗാ ദഫ് പ്രദർശനം. ഏപ്രിൽ 27 തിങ്കൾ ഉച്ചയ്ക്ക് 12 മണിക്ക് മൗലീദ് പാരായണം, ഖത്തം ദുആ. നേതൃത്വം: ബഹു: അസ്അദ് നഈമി അൽ അസ്നവി(മുദരിസ് കമ്മാടം). നാലുമണിക്ക് അന്നദാനത്തോടു കൂടി ഉറൂസ് സമാപിക്കും.
What's Your Reaction?