ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഓക്സിജൻ സിലിൻഡർ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Oct 17, 2026 - 09:20
 0
ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഓക്സിജൻ സിലിൻഡർ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ: ദേശീയപാതയിൽ ചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഓക്സിജൻ സിലിൻഡർ തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരനും ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്നയാളുമായ കെ. ശ്രീജിത്ത് (48) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് തളിപ്പറമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വലിയ ഓക്സിജൻ സിലിൻഡർ ശ്രീജിത്തിന്റെ ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സിലിൻഡർ ഇടിച്ചതിനെത്തുടർന്ന് ബൈക്കിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ പാപ്പിനിശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

അപകടമുണ്ടാക്കിയ ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഓക്സിജൻ സിലിൻഡറുകൾ അലക്ഷ്യമായി കയറ്റിയതിന് ലോറി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow