റിട്ട. പ്രധാനാധ്യാപിക എൻ.കെ. നിർമ്മല നിര്യാതയായി

Sep 26, 2026 - 09:15
 0
റിട്ട. പ്രധാനാധ്യാപിക എൻ.കെ. നിർമ്മല നിര്യാതയായി

നീലേശ്വരം: പടന്നക്കാട് ഞാണിക്കടവിലെ റിട്ട. പ്രധാനാധ്യാപിക എൻ.കെ. നിർമ്മല (61) നിര്യാതയായി. അട്ടേങ്ങാനം സ്കൂളിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന നിർമ്മല ടീച്ചർ രണ്ട് വർഷം മുമ്പാണ് വിരമിച്ചത്.

ഭൗതികശരീരം പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 10ന് കൊട്ടച്ചാൽ സമുദായ ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.

ഭർത്താവ്: ടി. മനോഹരൻ (റിട്ട. സർവേ സൂപ്രണ്ട്). മക്കൾ: മിഥുൻ മനോഹരൻ (യുണൈറ്റഡ് സ്പിരിറ്റ്സ്, ഹാസൻ), ജിതിൻ മനോഹരൻ (ഫ്ലിപ്കാർട്ട് പ്രൊഡക്ട് ഡിസൈനർ, ബെംഗളൂരു). മരുമകൾ: റിൻസി (കണ്ണൂർ).

സഹോദരങ്ങൾ: എൻ.കെ. രാജൻ (കൃഷി), എൻ.കെ. ബാബു (അധ്യാപകൻ, മാസ്റ്റർ ട്രെയിനർ, കൈറ്റ് കാസർഗോഡ്), എൻ.കെ. ഷാജി (ഓട്ടോ ഡ്രൈവർ).

What's Your Reaction?

like

dislike

love

funny

angry

sad

wow