എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

Sep 26, 2026 - 09:51
 0
എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് പങ്കാളിയുടെ കുത്തേറ്റു. പങ്കാളി ജെനീഷാണ് കീർത്തനയെ ആക്രമിച്ചതെന്നാണ് വിവരം. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു സംഭവം.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയ കീർത്തനയെ സ്റ്റേഷന് സമീപത്തുവെച്ച് ജെനീഷ് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ ജെനീഷിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow