മുസ്ലിം ലീഗ് മലയോര മേഖല കുടുംബ സംഗമം 27ന് പരപ്പയിൽ

Sep 26, 2026 - 11:54
Sep 26, 2026 - 12:01
 0
മുസ്ലിം ലീഗ് മലയോര മേഖല കുടുംബ സംഗമം 27ന് പരപ്പയിൽ

പരപ്പ: മുസ്ലിം ലീഗ് മലയോര മേഖല കുടുംബ സംഗമം സെപ്റ്റംബർ 27-ന് ഞായറാഴ്ച പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തിൽ വിവിധ വിഷയങ്ങളിൽ നാല് സെഷനുകളിലായി ചർച്ചകളും അനുമോദനച്ചടങ്ങുകളും നടക്കും.

ഉദ്ഘാടന സെഷനിൽ അയാസ് റഹ്മാൻ ഹുദവി എൻ.ആർ.സി (വൈസ്: പ്രസി. എം എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി) പ്രാർഥന നടത്തും. സംഘാടകസമിതി കൺവീനർ ഗഫൂർ കെ.പി എടത്തോട് സ്വാഗതം പറയും. സംഘാടകസമിതി ചെയർമാൻ മുസ്തഫ തായന്നൂർ അധ്യക്ഷനാകും. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്യും.

തുടർന്ന് പഴയകാല നേതാക്കളെ ആദരിക്കും. ബഷീർ വെള്ളിക്കോത്ത്, എം.പി ജാഫർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉന്നത വിജയം നേടിയവരെ അബ്ദുറഹ്മാൻ വൺ ഫോർ, അഡ്വ. എൻ.എ ഖാലിദ് എന്നിവർ അനുമോദിക്കും. സി കെ റഹ്മത്തുള്ള, പി എം ഫാറൂഖ്, ഇഖ്ബാൽ അൽ ഐൻ,

അബ്ദുൽ ഖാദർ കല്ലഞ്ചിറ, എ സി എ ലത്തീഫ്, ഇബ്രാഹിം ഹാജി ഒടയംചാൽ, സി എം ഇബ്രാഹിം, റഷീദ് കല്ലഞ്ചിറ, റഹ്മാൻ പാറപ്പള്ളി, ഷാനവാസ് കാരാട്ട്, സി മധു, ഷാനവാസ് ചിറമ്മൽ,, ഖാലിദ് ക്ലായിക്കോട്, മൊയ്തീൻ എൻ ആർ സി, ഇല്യാസ് കെ പി, മജീദ് എൻ ആർ സി, അമീർ ഹാജി കമ്മാടം എന്നിവർ ആശംസകൾ അർപ്പിക്കുന്ന പരിപാടിയിൽ സലാം പട്ട്ളം നന്ദി പറയും.

ഉച്ചയ്ക്ക് 12.15ന് നടക്കുന്ന രണ്ടാം സെഷനിൽ ‘ലഹരി മുക്തിയിൽ കുടുംബങ്ങൾക്കുള്ള പങ്ക്’ എന്ന വിഷയത്തിൽ ചർച്ച നടക്കും. സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് വെള്ളരിക്കുണ്ട് നളിനാക്ഷൻ പി. വിഷയാവതരണം നടത്തും.

ജാഫർ മാസ്റ്റർ കെ.പി. ആശംസയർപ്പിക്കും. സുഹൈൽ എൻ.ആർ.സി. നന്ദി രേഖപ്പെടുത്തും.

രണ്ടുമുതൽ 3.30 വരെ നടക്കുന്ന മൂന്നാം സെഷനിൽ ‘ജനാധിപത്യ പ്രക്രിയയിലെ മുസ്ലിം ലീഗ് രാഷ്ട്രീയം’ എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബദറുദ്ദീൻ കെ.കെ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി വിഷയാവതരണം നടത്തും.

 ഹാരിസ് ബദരിയാ നഗർ, യാസീൻ മീനാപ്പീസ്, അർഷാദ് അടുക്കം, തസ്ലീം പട്ട്ളം, സജീർ ടി പി എന്നിവർ ആശംസകൾ അർപ്പിക്കും. നൗഷാദ് മാലോം നന്ദി പറയും.

വൈകിട്ട് 4.30 മുതൽ 6.30 വരെ നടക്കുന്ന നാലാം സെഷനിൽ ‘മലയോര വനിതകളും വനിതാ ലീഗും: ഒരു പുതിയ മുന്നേറ്റം’ എന്ന വിഷയത്തിൽ ചർച്ച നടക്കും. വനിതാ ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ സുമയ്യ ഉദ്ഘാടനം ചെയ്യും. മുൻ മാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ വിഷയാവതരണം നടത്തും.

തുടർന്ന് പഴയകാല വനിതാ നേതാക്കളെ ആദരിക്കും. ഖദീജ ഹമീദ്, ആയിഷ മജീദ്, താഹിറ ബഷീർ, സെറീന കെ.പി, ആബിദ കല്ലഞ്ചിറ, നസീറ കോളിയാർ എന്നിവർ ആശംസകൾ അർപ്പിക്കും. ആബിദ ടീച്ചർ നന്ദി പറയും.

What's Your Reaction?

like

dislike

love

funny

angry

sad

wow