ചെറുവത്തൂരിലെ പ്രശസ്ത പൂരക്കളി കലാകാരൻ എം. രമേശൻ അന്തരിച്ചു

Jul 7, 2026 - 09:48
 0
ചെറുവത്തൂരിലെ പ്രശസ്ത പൂരക്കളി കലാകാരൻ എം. രമേശൻ അന്തരിച്ചു

ചെറുവത്തൂർ: ചെറുവത്തൂരിലെ പ്രമുഖ പൂരക്കളി കലാകാരനായ കൊടക്കാട് പുത്തിലോട്ടെ എം. രമേശൻ (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിവരെ വസതിയിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് സമുദായ സ്മശാനത്തിൽ സംസ്കാരം നടക്കും.

പരേതനായ കുഞ്ഞമ്പുവിന്റെയും മെട്ടമ്മൽ മാധവിയുടെയും മകനാണ്. ഭാര്യ: രജനി (ഇളമ്പച്ചി). സഹോദരങ്ങൾ: ചന്ദ്രമതി, എം. സുകുമാരൻ, എം. പ്രീത, എം. ബീന, പരേതനായ നാരായണൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow