തൃക്കരിപ്പൂരിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
ചന്തേര: തൃക്കരിപ്പൂരിൽ എം.ഡി.എം.എ കൈവശം സൂക്ഷിച്ച രണ്ട് യുവാക്കളെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വലിയപറമ്പ് മാടക്കാൽ സ്വദേശി മുനീർ, പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 1.20 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് ലഹരി ശൃംഖലയെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ചന്തേര എസ്.എച്ച്.ഒ. ഷീജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അജ്മൽ, എൻ. കെ. സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, രഞ്ജിത്ത് മൂത്തേടത്ത്, സുനിൽ കുമാർ കരിവെള്ളൂർ, നരേന്ദ്രൻ കോറോം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?