ഗുരുവായൂരിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ സ്റ്റീൽ കവാടം ഇടിച്ചു തകർത്തു.

Jan 12, 2026 - 11:32
 0
ഗുരുവായൂരിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ സ്റ്റീൽ കവാടം ഇടിച്ചു തകർത്തു.

ഗുരുവായൂർ: ഗുരുവായൂരിൽ പൂജിക്കാൻ കൊണ്ടുവന്ന കാർ സ്റ്റീലു കൊണ്ടുണ്ടാക്കിയ ഗേറ്റ് ഇടിച്ചു തകർത്തു. കിഴക്കേ നടപ്പുരയിൽ വാഹനത്തിന്റെ പൂജാ ചടങ്ങ് കഴിഞ്ഞ് കാർ മുന്നോട്ട് എടുത്തപ്പോൾ ഗേറ്റിലിടിക്കുകയായിരുന്നുവെന്ന്പറയുന്നു. കാറിന്റെ മുൻഭാഗം തകർന്നു. കോഴിക്കോട് നിന്ന് വന്ന ഭക്തരുടെ കാറാണ് ഇടിച്ചത്. തകർന്ന ഗേറ്റ് പുനസ്ഥാപിക്കുമെന്ന് വാഹന ഉടമ ഉറപ്പു നൽകി. ആവശ്യമായ തുക ദേവസ്വത്തിൽ അടക്കാമെന്ന് സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow