മേൽപ്പറമ്പിൽ മിന്നൽ ബസ് ഇടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശി
മേൽപ്പറമ്പ്: മേൽപ്പറമ്പിൽ ഗോൾഡ് ബേക്കറിക്ക് മുന്നിൽ കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ച് മരിച്ച കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ ഷാരോൺ പോൾ (37) ആണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
പൊലീസ് പുറത്തുവിട്ട ഫോട്ടോ ഷാരോൺ താമസിച്ചിരുന്ന വാടകവീട്ടുടമ തിരിച്ചറിഞ്ഞതോടെയാണ് മരിച്ചയാളുടെ വ്യക്തിത്വം വ്യക്തമായത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് കാസർകോട്ടെത്തിയ ഷാരോൺ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയിൽ ഏർപ്പെട്ടുവരികയായിരുന്നു. ആഗസ്റ്റ് 30-ന് പുലർച്ചെയാണ് മേൽപ്പറമ്പിൽ അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസ് കാൽനടയാത്രക്കാരനായ ഷാരോണിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു.
ഷാരോണിന്റെ ബന്ധുക്കൾ കാസർകോട്ടെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
What's Your Reaction?