കല്ലഞ്ചിറ ഇറക്കത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Jul 7, 2026 - 17:38
Jul 7, 2026 - 17:44
 0
കല്ലഞ്ചിറ ഇറക്കത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

പരപ്പ: വെള്ളരിക്കുണ്ട്–കല്ലഞ്ചിറ ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി വിവരം. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ അപകടം.

കൊന്നക്കാട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രാഥമിക വിവരം. വാഹനത്തിൽ ആകെ അഞ്ച് പേര് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൻ്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow