ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ

Oct 22, 2026 - 07:20
 0
ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ രണ്ടുപേരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറ്റൂർ സ്വദേശി ഇ. ദീപു (36), എരമം സ്വദേശി പ്രമോദ് (54) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായതെന്നാണ് പരാതി. ഓഖ എക്സ്പ്രസിൽ കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ, ട്രെയിൻ കാഞ്ഞങ്ങാടിനടുത്തെത്തിയപ്പോൾ പെൺകുട്ടിക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയിൽ പ്രതികൾ പെരുമാറിയെന്നാണ് ആരോപണം.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ്. ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹം റെയിൽവേ പോലീസിന് വിവരം കൈമാറി.

റെയിൽവേ പോലീസ് എസ്.ഐ. രാജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിത്ത്, സി.പി.ഒ. ജ്യോതിഷ്, ജോസ്, ആർ.പി.എഫ്. കോൺസ്റ്റബിൾ ടി.സി. സോജൻ എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടി. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow