കുടുംബ കൗണ്‍സലിംഗ് നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
മുരിങ്ങൂർ ഡിവൈൻ സ്‌നേഹനഗറിൽ തുർക്കി വീട്ടിൽ മരിയോ ജോസഫും(47) ഭാര്യ ജിജി മരിയോ ജോസഫും തമ്മിലാണ് തർക്കമുണ്ടായത്. ഇതിനുപിന്നാലെയാണ് ഭർത്താവ് തന്നെ മർദിച്ചതെന്ന് ആരോപിച്ച് ജിജി മരിയോ ജോസഫ് ചാലക്കുടി പോലീസിൽ കേസ് ഫയൽ ചെയ്തത്.
തൃശ്ശൂർ: ധ്യാനമാർഗത്തിൽ കുടുംബ ജീവിത കൗൺസിലിങ്ങും, മോട്ടിവേഷൻ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളിൽ പ്രശസ്തരായ ദമ്പതിമാരിൽ, തന്നെ മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. മുരിങ്ങൂർ ഡിവൈൻ സ്‌നേഹനഗറിൽ തുർക്കി വീട്ടിൽ മരിയോ ജോസഫും(47) ഭാര്യ ജിജി മരിയോ ജോസഫും തമ്മിലാണ് തർക്കമുണ്ടായത്. ഇതിനുപിന്നാലെയാണ് ഭർത്താവ് തന്നെ മർദിച്ചതെന്ന് ആരോപിച്ച് ജിജി മരിയോ ജോസഫ് ചാലക്കുടി പോലീസിൽ കേസ് ഫയൽ ചെയ്തത്. ജിജിയുടെ പരാതിയിൽ പോലീസ് ഭർത്താവിനെതിരെ കേസെടുത്തതിനു പിന്നാലെ മരിയോ ജോസഫ് ഒളിവിൽ പോയിരിക്കുകയാണ്. ഇരുവരും തമ്മിൽ തൊഴിൽ സംബന്ധിച്ച് തർക്കമുണ്ടാവുകയും, ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നാണ് പോലീസ് പറയുന്നത്. ഒക്ടോബർ 25-ന് ഈ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ ജിജി ഭർത്താവിൻ്റെ വീട്ടിലെത്തി. തുടർന്ന് സംസാരിക്കുന്നതിനിടെ ഭർത്താവ് മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. ഭർത്താവ് സെറ്റ്‌ടോപ്പ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ചെന്നും, കൈയിൽ കടിച്ചെന്നും, തലമുടിയിൽ പിടിച്ചുവലിച്ചെന്നും പരാതിയിൽ പറയുന്നു. നവംബർ ഒന്നിനാണ് ജിജി മരിയോ ജോസഫ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ചാലക്കുടി പോലീസ് അന്വേഷണം നടത്തിവരികയാണ്.
What's Your Reaction?