വധശ്രമ കേസിലെ പ്രതികളെ അമ്പലത്തറ പോലീസ് കർണ്ണാടകയിൽ നിന്നും പിടികൂടി.
നായി കുട്ടിപ്പാറ സ്വദേശികളായ എം എം ഹമീദ്, മകൻ അൽത്താഫ് എന്ന അത്താവുള്ള എന്നിവരെയാണ് കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ അജേക്കർ എന്ന സ്ഥലത്ത് വെച്ചു ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അമ്പലത്തറ: നാല് വർഷം മുമ്പ് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ നായ്ക്കുട്ടിപ്പാറയിൽ വെച്ച് അമ്പലത്തറ സ്വദേശികളായ ഹമീദ്, സമീർ എന്നിവരെ വടിവാൾ ഉപയോഗിച്ച് വെട്ടുകയും, ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻറ് കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങി വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്ന വാറൻറ് പ്രതികളെ അമ്പലത്തറ പോലീസ് കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു. നായി കുട്ടിപ്പാറ സ്വദേശികളായ എം എം ഹമീദ്, മകൻ അൽത്താഫ് എന്ന അത്താവുള്ള എന്നിവരെയാണ് കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ അജേക്കർ എന്ന സ്ഥലത്ത് വെച്ചു ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡ്ഢി ഐ പി എസി ന്റെ നിർദേശം പ്രകാരം ബേക്കൽ ഡി വൈ എസ് പി ,വി വി മനോജിന്റെ മേൽനോട്ടത്തിലാണ് ഇവർക്കെതിരെ അന്വേഷണംനടന്നുവന്നിരുന്നത്. അന്വേഷണ സംഘത്തിൽ എ എസ് ഐ ജയരാജൻ മുട്ടിച്ചിരൽ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷിബു പടന്ന, രതീഷ് മയ്യിച്ച, ഡ്രൈവർ എ എസ് ഐ ബിജു കീനെരി, ജില്ല പോലീസ് മേധാവിയുടെ സ്ക്വാഡിലെ സിവിൽ പോലീസ് ഓഫിസർ നിഖിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.
What's Your Reaction?