കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
കൊച്ചി: കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊച്ചി കോന്തുരുത്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം കണ്ടെത്തിയ ജോർജ് എന്നയാളുടെ വീടിനോട് ചേർന്നാണ്. നിലവിൽ ജോർജ് പൊലീസ് കസ്റ്റഡിയിലാണ്. ചാക്ക് അന്വേഷിച്ച് ഇയാൾ പരിസരത്തെ കടയിൽ എത്തിയതായി പ്രദേശവാസികൾ പറയുന്നു. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
What's Your Reaction?