അട്ടേങ്ങാനത്ത് വീട്ടുവളപ്പിൽ ആക്രമണം; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു

Sep 26, 2026 - 07:59
 0
അട്ടേങ്ങാനത്ത് വീട്ടുവളപ്പിൽ ആക്രമണം; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു

അമ്പലത്തറ: അട്ടേങ്ങാനം വെള്ളമുണ്ടയിൽ വീട്ടുവളപ്പിൽ കയറിയുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റു. രാഘവൻ നായർ (70), ഭാര്യ ഇന്ദിര (65), അയൽവാസിയായ യദു (30) എന്നിവർക്കാണ് പരിക്കേറ്റത്. കൈകൾക്കാണ് മൂവർക്കും വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവം. രാഘവൻ നായരുടെ വീട്ടുവളപ്പിൽ കയറിയ യുവാവ് ആദ്യം രാഘവൻ നായരെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ ഇന്ദിരയെയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു.

ദമ്പതികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി യദു ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് വെട്ടേറ്റത്. തുടർന്ന് ബഹളം കേട്ട് കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തുകയും അക്രമിയെ പിടികൂടുകയുമായിരുന്നു.

പിന്നീട് യുവാവിനെ അമ്പലത്തറ പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow