കിഴക്കുംകരയിൽ പൂരക്കളി മറുത്തുകളി മഹോത്സവം ഇന്ന്
കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂരക്കളി-മറുത്തു കളി മഹോത്സവം ശനിയാഴ്ച വൈകിട്ട് നാലിന് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന പരിസരത്ത് നടക്കും. വൈകിട്ട് നാലുമണിക്ക് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ മഹാകവി പി സ്മാരക വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ടീം, കേരള പൂരക്കളി കലാ അസോസിയേഷൻ കിഴക്കുംകര, പുള്ളിക്കരിങ്കാളിയമ്മ പൂരക്കളി യൂണിറ്റ് എന്നിവ അവതരിപ്പിക്കുന്ന പൂരക്കളി. അഞ്ചിന് മറുത്തുകളി. അസോസിയേഷൻ സംസ്ഥാന ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ മൂലക്കണ്ടം അധ്യക്ഷനാവും. കേരള പൂരക്കളി അക്കാദമി അവാർഡ് ജേതാക്കളെ ആക്കാദമി ചെയർമാൻ കെ കുഞ്ഞിരാമനും, മുതിർന്ന പൂരക്കളി കലാകാരന്മാരെ ശ്രീ രാജൻ പെരിയയും ആദരിക്കും, കുടിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര പൂരക്കളി സംഘം കരിവെള്ളൂർ ഇരട്ട രാമായണം അവതരിപ്പിക്കും. തിരുവാതിര, കൈകൊട്ടിക്കളി, വനിതാ കോൽക്കളി എന്നിവയുമുണ്ടാകും.
What's Your Reaction?