ഇടുക്കി ആർച്ച് ഡാം; സഞ്ചാരികൾക്ക് വർണ്ണക്കാഴ്ചയൊരുക്കാൻ "ലേസർ ഷോ"
ഇടുക്കി ഡാമിന്റെ നിർമ്മാണം, കുറവൻ-കുറത്തി മലകളുടെ ഐതിഹ്യം വൈദ്യുതി ഉൽപാദനം എന്നിവ കോർത്തിണക്കിയുള്ള കഥാവിഷ്കാരമാണ് ലേസർ ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് ഇടുക്കിയുടെ ചരിത്രം വർണ്ണാഭമായ വെളിച്ചത്തിലൂടെയും, ശബ്ദത്തിലൂടെയും ആസ്വദിക്കാനുള്ള അവസരമാണിത്.
ഇടുക്കി: ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിൽ ഒന്നായ ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു. ഇടുക്കിയുടെ നിർമ്മാണ ചരിത്രവും, ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റെ പ്രാധാന്യവും വിനോദസഞ്ചാരികൾക്ക് മുന്നിൽ ദൃശ്യവിരുന്നായി എത്തിക്കുന്നതാണ് ഈ പദ്ധതി. ടൂറിസം വകുപ്പും, കെഎസ്ഇബിയും സംയുക്തമായാണ് ലേസർ ഷോ ഒരുക്കുന്നത്. അണക്കെട്ടിന്റെ ഭീമാകാരമായ കോൺക്രീറ്റ് ഭിത്തിയിൽ ആധുനിക പ്രൊജക്ഷൻ മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഷോ അവതരിപ്പിക്കുന്നത്. ഇടുക്കി ഡാമിന്റെ നിർമ്മാണം, കുറവൻ-കുറത്തി മലകളുടെ ഐതിഹ്യം വൈദ്യുതി ഉൽപാദനം എന്നിവ കോർത്തിണക്കിയുള്ള കഥാവിഷ്കാരമാണ് ലേസർ ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് ഇടുക്കിയുടെ ചരിത്രം വർണ്ണാഭമായ വെളിച്ചത്തിലൂടെയും, ശബ്ദത്തിലൂടെയും ആസ്വദിക്കാനുള്ള അവസരമാണിത്. വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നൽകുന്ന ഈ പദ്ധതി ഇടുക്കിയെ ലോകവിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ ആകർഷകമാക്കും. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രദർശനം വൻ വിജയമായിരുന്നു.
What's Your Reaction?