എളമക്കരയിൽ ആറു വയസ്സുകാരിയെ കൊന്നു പിതാവ് ജീവനോടുക്കിയ സംഭവം; പെൺകുട്ടി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Feb 14, 2026 - 09:44
 0
എളമക്കരയിൽ ആറു വയസ്സുകാരിയെ കൊന്നു പിതാവ് ജീവനോടുക്കിയ സംഭവം; പെൺകുട്ടി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പെൺകുട്ടി ഒരു വർഷത്തോളമായി ലൈംഗികാതിക്രമത്തിന് ഇരയായിയെന്നും, മരണത്തിന് മണിക്കൂറുകൾക്കു മുമ്പും പീഡനത്തിന് ഇരയായി എന്നും റിപ്പോർട്ടിലുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളുള്ളതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. സംഭവത്തിൽ എളമക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിതാവും സംശയനിഴലിലാണ്. കഴിഞ്ഞമാസം 16നാണ് പിതാവിനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോപ്പിംഗ് മാളിലെ ജോലി കഴിഞ്ഞ് മാതാവ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം അകത്ത് ചെന്ന നിലയിലായിരുന്നു കുഞ്ഞ്. തൂങ്ങിമരിച്ച നിലയിലാണ് പിതാവിനെ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow