റെയിൽവേ മൈത്രി ആപ്പ് കണ്ണൂരിലും

Feb 14, 2026 - 09:32
 0
റെയിൽവേ മൈത്രി ആപ്പ് കണ്ണൂരിലും

കണ്ണൂർ: റെയിൽവേ പോലീസിന്റെ സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്ന റെയിൽവേ മൈത്രി മൊബൈൽ ആപ്പിൽ ഇനി കണ്ണൂരിലെ റെയിൽവേ പോലീസിന്റെ സേവനങ്ങളും ലഭ്യമാകും. യാത്രക്കാരിലേക്കും റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കടകളിലേക്കും ആപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആപ്പിന്റെ പ്രവർത്തനം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്ലാസുകൾ റെയിൽവേ നൽകി വരികയാണ് 60 ദിവസം കൊണ്ട് പരമാവധി ആളുകളെ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സംരക്ഷണം ഒരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ആപ്പ് വികസിപ്പിച്ചത്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ(pol app)ഡൗൺലോഡ് ചെയ്ത് റെയിൽ മൈത്രി സേവനങ്ങൾ ഉപയോഗിക്കാം. ഇതുവഴി റെയിൽവേ പോലീസിന്റെ 5 സേവനങ്ങൾ പൊതുജനങ്ങൾക്ക് കിട്ടും. യാത്ര ചെയ്യുന്നവർ സഹായം അഭ്യർത്ഥിച്ചാൽ പോലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തും. റെയിൽവേ സ്റ്റേഷനുകളിലെ ഫ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ കടകൾ എന്നിവയുടെ വിശദാംശങ്ങൾ ആപ്പിൽ ലഭിക്കും. യാത്രയ്ക്കിടെ ഉണ്ടാകുന്ന സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിവരങ്ങൾ എന്നിവ രഹസ്യമായി അറിയിക്കാം. ട്രെയിനിനകത്തും പ്ലാറ്റ്ഫോമിലും പാളത്തിലും നടക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും കൈമാറാം. യാത്രാമധ്യേ നഷ്ടമാകുന്ന വസ്തുക്കളുടെ ഫോട്ടോ ആപ്പിലൂടെ പ്രദർശിപ്പിക്കും. ഈ വസ്തുക്കൾ ലഭിച്ച ട്രെയിൻ ഏത്, സ്ഥലം, ദിവസം, വസ്തു നിലവിൽ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നീ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow