കോട്ടയത്ത് വളളം മറിഞ്ഞ് 30 പേർ രക്ഷപ്പെട്ടു. ഒരാൾക്കു വേണ്ടി തിരച്ചിൽ നടക്കുന്നു.

Jul 28, 2025 - 13:37
 0
കോട്ടയത്ത് വളളം മറിഞ്ഞ് 30 പേർ രക്ഷപ്പെട്ടു. ഒരാൾക്കു വേണ്ടി തിരച്ചിൽ നടക്കുന്നു.

കോട്ടയം: കോട്ടയം വൈക്കത്ത് കാട്ടിക്കുന്നില്‍ യാത്രക്കാരുമായി പോവുകയായിരുന്ന വള്ളം മറിഞ്ഞ് അപകടം. വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ ആണ് സംഭവം. അപകടസമയം 30 പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. വള്ളത്തിലുണ്ടായ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. മരണവീട്ടിലേക്ക് പോയ വള്ളമാണ് മറിയുകയായിരുന്നു.അതിനിടെ ഒരാളെ കാണാനില്ലെന്നും, തിരച്ചിൽ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow