കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.
കണ്ണൂർ: പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. വള്ളിയായി സ്വദേശി ശ്രീധരനാണ് (70) മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. താനൂരിലെ കൃഷിയിടത്തിൽ വച്ചായിരുന്നു ആക്രമണം. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?