ജസീലയുടെ മരണം; എസ് പി തെളിവെടുത്തു

Feb 25, 2026 - 09:30
Feb 25, 2026 - 09:31
 0
ജസീലയുടെ മരണം; എസ് പി തെളിവെടുത്തു

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് സമൂഹ മാധ്യമത്തെ അപമാനിച്ചതിനെ തുടർന്ന് വിദ്യാനഗർ ആലമ്പാടി നാലത്തടുക്കയിലെ നഫീസത്ത് ജസീല(24)യെ ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പോലീസ് മേധാവി തെളിവെടുപ്പ് നടത്തി. പോലീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ജസീലയെ കടുത്ത മാനസിക സ്റ്റേഷനിൽ ആക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടർന്നാണ് നിജസ്ഥിതി അറിയാൻ ജില്ലാ പോലീസ് മേധാവി ഭരത് റെഡ്ഡി ആദൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. പോലീസിൻ്റെ മാനസിക പീഡനവും ഭർത്താവിൻ്റെ അയൽവാസികൾ സമൂഹമാധ്യമങ്ങളിൽ അവഹേളിച്ചതിൻ്റെ മനോവിഷമത്തിലുമാണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow