വീട്ടിലേക്കുള്ള റോഡ് തകർത്ത സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്തു

May 7, 2026 - 20:22
May 7, 2026 - 20:23
 0
വീട്ടിലേക്കുള്ള റോഡ് തകർത്ത സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്തു

അമ്പലത്തറ: അട്ടേങ്ങാനം തട്ടുമ്മലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് റോഡ് ജെസിബി ഉപയോഗിച്ച് തകർത്ത സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസ്. പുതുപ്പറമ്പിൽ അരുൺ ചാക്കോയുടെ വീട്ടിലേക്കുള്ള വഴിയാണ് അയൽവാസിയായ എസ്ജി തോമസ് നശിപ്പിച്ചതായി പരാതി.

സംഭവത്തെ തുടർന്ന് അരുൺ ചാക്കോയ്ക്കും കുടുംബത്തിനും വീട്ടിലേക്ക് എത്താനുള്ള വഴി പൂർണമായും തടസ്സപ്പെട്ടു. ആറു വർഷം മുൻപ് തട്ടുമ്മലിൽ സ്ഥലം വാങ്ങി വീട് നിർമ്മിച്ച അരുൺ ചാക്കോ, വീട്ടിലേക്കുള്ള വഴിയും നിയമാനുസൃതമായി വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമാക്കുന്നു. കൃത്യമായ രേഖകളുള്ള വഴിയാണ് വീട്ടുകാർ പുറത്തുപോയ സമയത്ത് ജെസിബി ഉപയോഗിച്ച് തകർത്തതെന്ന് പരാതിയിൽ പറയുന്നത്.

വഴി പഴയ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജീവന് ഭീഷണിയുയർത്തിയതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് അമ്പലത്തറ സി.ഐ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow