മലയാറ്റുകര ക്വാറിക്കെതിരെ ജനരോഷം; കോടോം ബേളൂർപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി
അമ്പലത്തറ: കോടോം-ബേളൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ജനവാസ മേഖലയായ മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ എണ്ണപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് മാർച്ച് പ്രതിഷേധക്കടലായി. അട്ടേങ്ങാനം ടൗണിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഗേറ്റിന് മുന്നിൽ അമ്പലത്തറ പോലീസ് തടഞ്ഞു.
ജില്ലാ പരിസ്ഥിതി സമിതി ജോയിന്റ് സെക്രട്ടറി വി കെ വിനയചന്ദ്രൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജിത ശ്രീകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് യു തമ്പാൻ നായർ, മധു നർക്കലെ, വി കെ രാജൻ, കെ ആർ സി തായന്നൂർ, പാൽക്കുളം ക്വാറി വിരുദ്ധ സമിതി ഭാരവാഹി ഗോപാലകൃഷ്ണൻ, പാസ്റ്റർ സി എം ബാലൻ, ചന്ദ്രൻ വേങ്ങച്ചേരി, രാജൻ സി ചൂരപ്പടവ്, ഷിൻസ് ജോർജ്ജ്, ടി ജി ശാലിനി എന്നിവർ സംസാരിച്ചു.
എം ഡി രാജൻ, നാരായണൻ കുറ്റിയടുക്കം, ബിജു കുളിമാവ്, ബിനു തോമസ്, സതീശൻ മലയാറ്റുകര, രാജീവൻ ചീരോൽ, ഷീബ രാജേഷ്, രണദിവൻ കുഴിക്കോൽ, എ വി കരുണാകരൻ, ശശികല ഉരുട്ടിക്കുണ്ട്, ടി രാജേഷ്, ബിജി വർഗീസ്, പി കെ ജയദേവൻ, തോട്ടത്തിൽ കുമാരൻ, കുഞ്ഞുമോൻ തണ്ണീർപന്തൽ, രജനി മോഹനൻ, അജീഷ് മലയാറ്റുകര തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
What's Your Reaction?