മുസ്ലീം ലീഗ്: മലയോര കുടുംബ സംഗമം; ബ്രോഷർ പ്രകാശനം നടത്തി
പരപ്പ: മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മലയോര പഞ്ചായത്തുകളായ കോടോം-ബേളൂർ, കിനാന്നൂർ-കരിന്തളം, ബളാൽ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയോര കുടുംബ സംഗമം സെപ്റ്റംബർ 26 ശനിയാഴ്ച പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കൗൺസിലർ സന മാണിക്കോത്ത് നിർവഹിച്ചു.
ചടങ്ങിൽ മുസ്ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് വൺ ഫോർ അബ്ദുൾറഹിമാൻ, സംഘാടക സമിതി ചെയർമാൻ മുസ്തഫ തായന്നൂർ, കോ-ഓർഡിനേറ്റർ താജുദ്ദീൻ കമ്മാടം, ജനറൽ കൺവീനർ ഗഫൂർ എടത്തോട്, ട്രഷറർ സലാം പട്ളത്ത്, വൈസ് ചെയർമാൻ ഇബ്രാഹിം ഹാജി ഒടയംചാൽ, സുബൈർ കമ്മാടം എന്നിവർ പങ്കെടുത്തു.
What's Your Reaction?