ഓവുചാലിലെ വെള്ളക്കെട്ടിൽ ബൈക്ക് കണ്ടെത്തി; യാത്രക്കാരനായി ഫയർഫോഴ്‌സിന്റെ തിരച്ചിൽ

Aug 29, 2026 - 15:25
 0
ഓവുചാലിലെ വെള്ളക്കെട്ടിൽ ബൈക്ക് കണ്ടെത്തി; യാത്രക്കാരനായി ഫയർഫോഴ്‌സിന്റെ തിരച്ചിൽ

മഞ്ചേശ്വരം: ഉപ്പള ഗേറ്റിന് സമീപം ദേശീയപാതയിലെ സർവീസ് റോഡിലുള്ള ഓവുചാലിലെ വെള്ളക്കെട്ടിൽ ബൈക്ക് കണ്ടെത്തി. ബൈക്ക് യാത്രക്കാരൻ വെള്ളത്തിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് ഓവുചാലിൽ മുങ്ങിയ നിലയിൽ ബൈക്ക് കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളം വറ്റിച്ചപ്പോഴാണ് ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം ഒരു മാസം മുമ്പാണ് ഇവിടെ ഓവുചാൽ നിർമ്മിച്ചതെന്നാണ് വിവരം.

സംഭവവിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow