മുണ്ടോട്ട് ദേശാഭിമാനി വായനശാല ഓണാഘോഷം സംഘടിപ്പിച്ചു

Aug 29, 2026 - 12:05
Aug 29, 2026 - 13:40
 0
മുണ്ടോട്ട് ദേശാഭിമാനി വായനശാല ഓണാഘോഷം സംഘടിപ്പിച്ചു

മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക മത്സരങ്ങൾ, ഷൂട്ടൗട്ട്, ഓണത്തല്ല്, നൃത്ത പരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

സമാപന സമ്മേളനം പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ പുതുജീവിതം നെയ്തെടുത്ത കവി വിനു വേലാശ്വരം മുഖ്യാതിഥിയായി പങ്കെടുത്തു.

വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം സി.പി.എം. മടിക്കൈ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി. വിജയൻ നിർവഹിച്ചു. സി.പി.എം. കയ്യുള്ള കൊച്ചി ബ്രാഞ്ച് സെക്രട്ടറി കെ. സുരേന്ദ്രൻ, മുണ്ടോട്ട് ബ്രാഞ്ച് സെക്രട്ടറി എം. കുഞ്ഞിരാമൻ, തോട്ടിനാട്ട് ബ്രാഞ്ച് സെക്രട്ടറി കെ.വി. കുഞ്ഞിക്കോരൻ,നാലാം വാർഡ് മെമ്പർ കെ.വി. ബാലൻ, എ.സി.അബ്ദുൾ സലാം,ലൈബ്രേറിയൻ എ.കെ. സുശീല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മടിക്കൈ പഞ്ചായത്ത് കൃഷിഭവൻ മികച്ച സമ്മിശ്ര കർഷകനായി തെരഞ്ഞെടുത്ത രാമചന്ദ്രൻ കാരളിയെ ചടങ്ങിൽ അനുമോദിച്ചു.

വായനശാല സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ചു. ഹാർട്സ് ബീറ്റ്സ് നീലേശ്വരം അവതരിപ്പിച്ച നാടൻപാട്ടും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

What's Your Reaction?

like

dislike

love

funny

angry

sad

wow