ദേശീയ കായിക ദിനത്തിൽ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു

Aug 29, 2026 - 11:32
Aug 29, 2026 - 11:34
 0
ദേശീയ കായിക ദിനത്തിൽ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു

കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നീലേശ്വരം പള്ളിക്കരയിൽ ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ഓർമ്മ പുതുക്കി അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ഇന്ത്യൻ ഫുട്ബോൾ താരം കെ. വിജയകുമാർ ധ്യാൻ ചന്ദിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി താരം കെ. വിജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

ദേശീയ ബാസ്കറ്റ്ബോൾ താരം പി. ഗോപാലകൃഷ്ണൻ, ദേശീയ അത്‌ലറ്റ് കെ. വിശ്വനാഥൻ, ഫുട്ബോൾ താരം കെ.കെ. രവി എന്നിവർ സംസാരിച്ചു. പള്ളിക്കരയിലെ യുവ കായികതാരങ്ങളും ധ്യാൻ ചന്ദിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു.

റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതം പറഞ്ഞു. എ.വി. സജേഷ് നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow