ദീപ്തി കല്യാണിക്കെതിരായ പരാമർശം; പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് എസ്.ആർ. ധന്യ
കാസർകോട്: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശവുമായി താൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി യൂട്യൂബ്റായ എസ്.ആർ. ധന്യ പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന ധന്യ മാധ്യമങ്ങളോട് വ്യക്തമാക്കി.
കുടുംബത്തെ പരാമർശിച്ചതിനെ തുടർന്നാണ് താൻ രൂക്ഷമായ ഭാഷയിൽ വീഡിയോ ചെയ്തതെന്ന് ധന്യ പറഞ്ഞു. സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് താൻ നൽകിയ ഏഴ് പരാതികളിൽ പോലീസ് നടപടി സ്വീകരിച്ചില്ല, ഇതിനെ തുടർന്നാണ് വീഡിയോയിലൂടെ പ്രതികരിച്ചതെന്നും അവർ വിശദീകരിച്ചു.
താൻ ഉന്നയിച്ച ആരോപണങ്ങളിൽ 100 ശതമാനമല്ല, 200 ശതമാനവും ഉറച്ചുനിൽക്കുന്നുവെന്നും ധന്യ കൂട്ടിച്ചേർത്തു.
ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച സംഭവത്തിലാണ് ധന്യക്കെതിരെ പരാതി ഉയർന്നത്. തുടർന്ന് ദീപ്തി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസെടുത്തു. രണ്ടുവർഷം വരെ തടവാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മോഡലും നടിയുമായ ദീപ്തി കല്യാണി ഗുരുവായൂർ സ്വദേശിയാണ്.
What's Your Reaction?