ബദിയടുക്കയിൽ സ്ഥാനാർത്ഥിയുടെ വീടിനു മുന്നിൽ നാടൻ ബോംബ് പൊട്ടി വളർത്തുന്ന നായ ചത്തു

Dec 11, 2025 - 09:03
 0
ബദിയടുക്കയിൽ സ്ഥാനാർത്ഥിയുടെ വീടിനു മുന്നിൽ നാടൻ ബോംബ് പൊട്ടി വളർത്തുന്ന നായ ചത്തു

കാസറഗോഡ്: ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജയിൽ സ്ഥാനാർത്ഥിയുടെ വീടിനടുത്തുണ്ടായ നാടൻ ബോംബ് സ്ഫോടനത്തിൽ വളർത്തുനായ ചത്തു. വിവരമറിഞ്ഞെത്തിയ ബദിയടുക്ക പോലീസ് പൊട്ടാതെ കിടന്ന മൂന്ന് നാടൻ ബോംബുകൾ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ കാദ്രാവല്ലിയിലെ പ്രകാശന്റെ വീടിനു സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ 7 മണിയോടെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത്. ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്ത് എത്തിയപ്പോൾ പ്രകാശന്റെ വളർത്തുനായ ചത്തുകിടക്കുന്നതാണ് കണ്ടത്. സമീപത്ത് മറ്റു മൂന്നു ബോംബുകൾ കൂടി കണ്ടെത്തിയതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ് പന്നികളെ കൊല്ലാൻ വെച്ച പന്നി പടക്കമായിരിക്കാം പൊട്ടിയതെന്ന് സംശയിക്കുന്നു പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow