"EXPRESSIONS-2025" ഇന്ന് വൈകിട്ട് 6 മണിക്ക് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ തുടക്കം കുറിക്കും.
അൽ-ഐൻ: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഇൻ്റർ യു എ ഇ ശാസ്ത്ര-കലാ- സാഹിത്യ-മത്സരങ്ങൾ EXPRESSIONS-2025 ന് ഇന്ന് വൈകിട്ട് 6 മണിക്ക് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ തുടക്കം കുറിക്കും. അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന EXPRESSIONS ൻ്റെ പത്താം എഡിഷനിൽ 61 വിവിധ ഇനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളാണ് മാറ്റുരക്കുന്നത്. ലളിതഗാനം, മാപ്പിളപ്പാട്ട്, കേട്ടെഴുത്ത്, പദ്യപാരായണം , സയൻസ് ടോക്ക്, റുബിക്സ് ക്യൂബ്, മോണോ ആക്ട്, സ്പെല്ലിങ്ങ് ബീ, രചന മത്സരങ്ങൾ, നൃത്ത മത്സരങ്ങൾ, ക്വിസ്, സയൻസ് എക്സിബിഷൻ, തുടങ്ങി നിരവധി വൈവിധ്യമാർന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
What's Your Reaction?