ജബൽ ഹഫീത്ത് മലമുകളിലേക്ക് വാക്കത്തൺ.

Jan 17, 2025 - 13:19
 0
ജബൽ ഹഫീത്ത് മലമുകളിലേക്ക് വാക്കത്തൺ.

അൽ ഐൻ: ജനങ്ങളിൽ ആരോഗ്യ ബോധവൽക്കരണവും. സാഹസിക സന്നദ്ധതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം വെച്ച് വീ വൺ അൽ ഐനും, ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐനും ചേർന്ന് യുഎഇയിലെ രണ്ടാമത്തെ ഉയർന്ന മലയായ ജബൽഹഫീത് മലമുകളിലേക്ക് വാക്കത്തൻ സംഘടിപ്പിച്ചു.

 രാവിലെ ഏഴിന് ഗ്രീൻ മുബസ്സറയിൽ നിന്ന് വി വൺ പ്രസിഡണ്ട് നവാബ് ജാൻ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സ്പോർട്സ് സെക്രട്ടറി ഹുസൈൻ മാസ്റ്റർ, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നിസാം കുളത്തൂപ്പുഴ, ഇന്ത്യൻ സോഷ്യൽ സെന്റർ ചെയർ ലേഡി സ്മിതാ രാജേഷ്, കോർ കമ്മിറ്റി കൺവീനർ സുരേഷ് തുടങ്ങിയവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

 ഗ്രീൻ മുബസ്സറയിൽ നിന്ന് മലയുടെ മുകളിലേക്കുള്ള 13 കിലോമീറ്റർ ദൂരമാണ് നടന്നത്. കഴിഞ്ഞ 13 വർഷമായി വീ വൺ അൽ ഐൻ ജബൽ ഹഫീത് വാക്കത്തണിന്ന് ഓരോ വർഷവും ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ജനറൽ സെക്രട്ടറി ഡോക്ടർ ഷാഹുൽ ഹമീദ് പറഞ്ഞു. ഈ വർഷവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ വാക്കത്തണിന്റെ ഭാഗമായി.

 മലയുടെ മുകളിൽ അൽ വക്വാർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോക്ടർ ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.

 ആദ്യം അലമുകളിൽ എത്തിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

 സമാപന പരിപാടിയിൽ വി വൺ ജനറൽ സെക്രട്ടറി സാഹുൽഹമീദ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട്റസൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ്, കോർ കമ്മിറ്റി കൺവീനർ സുരേഷ്, അൽ വക്വാർ മെഡിക്കൽ സെന്റർ ഡോക്ടർ ഷാഹുൽഹമീദ്, ഡോക്ടർ ശശി സ്റ്റീഫൻ, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ ചെയർ ലേഡി സ്മിതാ രാജേഷ്, വീവൺ അൽ ഐൻ വനിത വിംഗ് ലീഡേഴ്സ് ആയ നൂർജഹാൻ ആലിപ്പറമ്പൻ,രേഷ്മ സുപക് തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow