അബുദാബിയിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നു വീണു മരിച്ചു.
അബുദാബി: അബുദാബി ടൂറിസ്റ്റ് ഏരിയയിലെ കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ അലക്സ് ബിനോയ്(17) ആണ് മരിച്ചത്.
അപ്പാർട്ട്മെൻ്റിലെ മൂന്നാം നിലയിലെ തൻ്റെ കിടപ്പുമുറിയുടെ ജനാല വഴിയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. വാച്ച്മാൻ അറിയിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അലക്സിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്ത്രണ്ടാം ക്ലാസ്സ് സിബിഎസ്ഇ പരീക്ഷ ഫലം കാത്തിരിക്കുന്നതിനിടയിലാണ് അലക്സിന മരണം തട്ടിയെടുത്തത്. എറണാകുളം തോട്ടറ ബിനോയ് തോമസിൻ്റെയും, എൽസി ബിനോയുടെയും മൂന്നാമത്തെ മകനാണ് അലക്സ്.
ഡോക്ടർ രാഹുൽ ബിനോയ്, രോഹിത് ബിനോയ് എന്നിവരാണ് അലക്‌സിൻ്റെ മൂത്ത സഹോദരങ്ങൾ.
What's Your Reaction?