രാസലഹരിക്കടത്ത്; കൊച്ചിയിൽ ആഫ്രിക്കൻ വനിത പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്തക്യുലോണുമായി വിദേശ വനിത പിടിയിൽ. ടോംഗോ സ്വദേശിനി ലത്തീഫ് ഫറ്റാവോയാണ് പിടിയിലായത്. നാല് കിലോ മെത്താക്യൂ ലോണാണ് ഇവരിൽ നിന്നും പിടികൂടിയത്. ദോഹയിൽ നിന്ന് കൊച്ചിയിൽ എത്തി ഡൽഹിയിലേക്ക് പോകാനായി ആഭ്യന്തര ടെർമിനലിൽ കാത്തിരിക്കുന്നതിനിടെ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്. യുവതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. വിപണിയിൽ രണ്ടു കോടിയിലേറെയാണ് ഇതിൻ്റെ വിലയെന്ന് കസ്റ്റംസ് പറഞ്ഞു.
What's Your Reaction?