19 കാരിയെ കാണാനില്ലെന്നു പരാതി
വെള്ളരിക്കുണ്ട്: 19 കാരിയെ കാണാനില്ലന്നു പറഞ്ഞ് പിതാവ് നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മാലോം അതിരുമാവിലെ കെ മധുവിന്റെ മകൾ ബീനയെയാണ് കാണാതായത്. കാമുകനായ വെസ്റ്റ് എളേരി കൂളിപ്പാറയിലെ രഞ്ജിത്തിന്റെ കൂടെ ഒളിച്ചോടിയതായാണ് പരാതിയിൽ പറയുന്നത്. ബീന മാതൃ സഹോദരിയുടെ കൂളിപ്പാറയിലെ വീട്ടിലായിരുന്നു താമസം. ഇവിടെ നിന്നാണ് രഞ്ജിത്തുമായി അടുപ്പത്തിലായെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ പ്രസ്തുത വീട്ടിൽ നിന്നുമാണ് യുവതിയെ കാണാതായത്.
What's Your Reaction?