എരിക്കുളത്തു നിന്നും കാണാതായ പെൺകുട്ടി ഗുരുവായൂരിൽ വെച്ച് വിവാഹിതയായി.
നീലേശ്വരം: കഴിഞ്ഞ ദിവസം പുലർച്ചെ കാണാതായ 18കാരി വിവാഹിതയായി. മടിക്കൈ എരിക്കുളത്തെ മീര എസ് ബൈജുവിനെയാണ് ഇന്നലെ പുലര്‍ച്ചെയാണ് പെൺകുട്ടിയെ കാണാതായത്.
മാതാവ് സബീനയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ബങ്കളം സ്വദേശിയായ വിഷ്ണുവിനെ വിവാഹം കഴിച്ചതായി ഇവർ പോലിസിനെ അറിയിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ ഇവരെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?