മഞ്ചേശ്വരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മഞ്ചേശ്വരം: ബങ്കര മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റിന് മുൻവശം നടത്തിയ പരിശോധനയിൽ 0.120 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കുണ്ടംകുഴി കളരിയടുക്കത്തെ കെ. എം. സഫീറിനെയാണ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ അഖിൽ പി. എം., സുരേശൻ പി., സിഇഒമാരായ നിഖിൽ പവിത്രൻ, രാജേഷ് പി. എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേസ് രേഖകളും തൊണ്ടിസാധനവും പ്രതിയെയും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
What's Your Reaction?